ഛത്തിസ്ഗഡ്: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപിയില്‍

ബിലാസ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഡില്‍ സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ ഐക്ക് ബിജെപിയില്‍ ചേര്‍ന്നു. കൂറുമാറ്റം കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായി. പാലി-തനാക്കര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാംദയാല്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ, മുഖ്യമന്ത്രി രമണ്‍സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം ആദിവാസികളെ അവഗണിക്കുന്നുവെന്നും പാര്‍ട്ടിക്കുള്ളില്‍ താന്‍ ശ്വാസംമുട്ടുകയാണെന്നും ബിലാസ്പൂര്‍ മേഖലയിലെ പ്രമുഖ ആദിവാസി നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ തന്റെ പ്രതിച്ഛായ—ക്ക് മങ്ങലേല്‍പ്പിച്ചെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബുപേശ് ബഗല്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രോല്‍സാഹനം നല്‍കിയെന്നും രാംദയാല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയിലായിരുന്ന അദ്ദേഹം 2000ലാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഇദ്ദേഹത്തെ ബിജെപി മര്‍വാഹിയിലോ പാലി തനാക്കറിലോ സ്ഥാനാര്‍ഥിയാക്കിയേക്കും.

RELATED STORIES

Share it
Top