ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് മാവോവാദികള്‍ മരിച്ചുരാജ് നന്ദ്ഗാവ്: ഛത്തിസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ പോലിസുമായി ഏറ്റുമുട്ടി വനിതാ കമാന്‍ഡര്‍ അടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു. കൃത്യമായ വിവരം ലഭിച്ചതനുസരിച്ച് വനമേഖലയില്‍ മാവോവാദികള്‍ക്കെതിരേ സുരക്ഷാസേന സൈനിക നടപടി സ്വീകരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാവോവാദി സേനയിലെ കമാന്‍ഡറായ സമീലയാണ് മരിച്ച സ്ത്രീയെന്ന് തിരിച്ചറിഞ്ഞു. മരിച്ച മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top