ചൗഹാന്‍ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രി കോണ്‍ഗ്രസ്സിലേക്ക്

ഭോപാല്‍: മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായ പത്മ ശുക്ല ബിജെപി വിട്ടതായി റിപോര്‍ട്ട്. മധ്യപ്രദേശിലെ പബ്ലിക് വെല്‍വെയര്‍ ബോര്‍ഡ് മേധാവിയായിരുന്നു പത്മ ശുക്ല. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനില്‍ക്കെയാണ് മന്ത്രിയുടെ രാജി. പത്മ ശുക്ല കോണ്‍ഗ്രസ്സില്‍ ചേരുമെന്നു ദേശീയ വാര്‍ത്താ ചാനലായ എബിപി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

RELATED STORIES

Share it
Top