ചൗഹാനെ വിമര്‍ശിച്ച് ശിവസേന രംഗത്ത്മുംബൈ: മഹാത്മാഗാന്ധിയെ മുതിര്‍ന്ന പാര്‍ട്ടിയംഗമായ അമിത്ഷാ ബുദ്ധിമാനായ ബനിയയെന്ന് വിളിച്ചപ്പോള്‍ ശിവരാജ് സിങ് ചൗഹാന്‍ ഗാന്ധിയന്‍ മാര്‍ഗമുപയോഗിച്ച് കര്‍ഷകസമരം അടിച്ചമര്‍ത്തുന്നുവെന്ന് ശിവസേന. മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം ഭരിക്കലാണെന്നും നിരാഹാരം അനീതിക്കെതിരേ മാഹാത്മാ ഗാന്ധി ഉപയോഗിച്ച ആയുധമാണെന്നും ശിവസേന വ്യക്തമാക്കി. സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ ശിവസേന വിമര്‍ശിച്ചത്. കാര്‍ഷികകടം എഴുതിത്തള്ളണമെന്ന കര്‍ഷകരുടെ ആവശ്യം പരിഹരിക്കണമെന്നാശ്യപ്പെട്ടായിരുന്നു ശിവരാജ് സിങ് ശനിയാഴച നിരാഹാരസമരം തുടങ്ങിയത്്. എന്നാല്‍, സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിച്ചുവെന്ന് അറിയിച്ച് അടുത്തദിവസം തന്നെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top