ചോമ്പാല സ്വദേശിക്ക് അമേരിക്കയില്‍ ഏഴരക്കോടി രൂപയുടെ പുരസ്‌കാരം

വടകര: ചോമ്പാല സ്വദേശിയായ യുവ ശാസ്ത്രജ്ഞന് അമേരിക്കയിലെ പ്രശസ്ത പ്രതിരോധ ഏജന്‍സിയായ ഡാര്‍പയുടെ യങ് ഫാക്കല്‍റ്റി പുരസ്‌കാരം.
അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ പ്രഫസറായ ഡോ. വി എസ് സുബിത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഏഴരക്കോടിയിലേറെ രൂപയാണ് അവാര്‍ഡ് തുക. മൂന്നു വര്‍ഷത്തെ ഗ്രാന്റ് ഉപയോഗിച്ച് സുബിത്ത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ മയക്കുമരുന്ന്, സ്‌ഫോടക വസ്തുക്കള്‍, മറ്റു മാരകമായ വിഷ വസ്തുക്കള്‍, രാസായുധം എന്നിവ വാഹനങ്ങളിലോ കെട്ടിടങ്ങളിലോ ഒളിപ്പിച്ചുവച്ചാല്‍ പോലും കണ്ടുപിടിക്കാവുന്ന ഉപകരണം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തട്ടോളിക്കര യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വാസുവിന്റേ യും ചോമ്പാല എംഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക സുമതിയുടെയും മകനാണ് സുബിത്ത്. ഭാര്യ: അപര്‍ണ ശിവകുമാര്‍.

RELATED STORIES

Share it
Top