ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നെന്ന് വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷ നടക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതായി ലുധിയാനയിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍വി ബെഹല്‍ വ്യക്തമാക്കി. കത്ത് ലഭിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ച് മറുപടിയും നല്‍കി. പിന്നീട് ഒരു നടപടിയും എടുത്തില്ലെന്നും ജാന്‍വി പറഞ്ഞു.
10ാം ക്ലാസ് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇയെ അറിയിച്ചിരുന്നുവെന്ന് പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള 16കാരനായ വിദ്യാര്‍ഥിയും വ്യക്തമാക്കി.

RELATED STORIES

Share it
Top