ചോദ്യപേപ്പര്‍ ചോര്‍ച്ച അതീവ ഗുരുതരം: എസ്‌കെഎസ്എസ്എഫ്

കണ്ണൂര്‍: 28 ലക്ഷം വിദ്യാര്‍ഥികളെ ദുരിതത്തിലാക്കിയ സിബിഎസ്ഇ ചോദ്യക്കടലാസ് ചോര്‍ച്ച ഗുരുതര വീഴ്ചയാണെന്ന് എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. രണ്ടു വിഷയങ്ങളില്‍ പുനപ്പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കേണ്ടി വന്നത് നാണക്കേടാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.
വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉചിതമായ വഴികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ജലീല്‍ ഹസനി, അസ്‌ലം പടപ്പേങ്ങാട്, ശഹീര്‍ പാപ്പിനിശ്ശേരി, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, സക്കരിയ്യ അസ്അദി ഇരിട്ടി, നസീര്‍ മൂര്യാട്, സ്വാലിഹ് പെരിങ്ങത്തൂര്‍, റഷീദ് ഫൈസി പൊറോറ, ഇഖ്ബാല്‍ മുട്ടില്‍, ഗഫൂര്‍ ബാഖവി അഞ്ചരക്കണ്ടി, ഷൗക്കത്തലി ഉമ്മന്‍ചിറ, സുറൂര്‍ പാപ്പിനിശ്ശേരി, മുനീര്‍ കുന്നത്ത്, ഷബീര്‍ പുഞ്ചക്കാട്, എം കെ പി മുഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top