ചോദ്യംചെയ്യുന്നത് ആധുനിക സംവിധാനമുള്ള മുറിയില്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ പോലിസിന്റെ ഹൈടെക്ക് സെല്‍ ഓഫിസിലെ ആധുനിക സാങ്കേതിക സൗകര്യമുള്ള പ്രത്യേക മുറിയില്‍ വച്ചാണു ഫ്രാങ്കോയുടെ ചോദ്യംചെയ്യല്‍ നടക്കുന്നത്. സൗണ്ട് പ്രൂഫ് സംവിധാനമുള്ള മുറിയില്‍ ബിഷപ്പിനെ ചോദ്യംചെയ്യുന്നത് പകര്‍ത്താന്‍ അഞ്ചോളം കാമറകളും സ്ഥാപിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ ഇരുന്നു മറ്റൊരു സംഘം ഈ കാമറയിലൂടെ ബിഷപ്പിന്റെ മുഖഭാവം അടക്കമുള്ളവ നീരീക്ഷിക്കുകയും മറുപടിയില്‍ വൈരുധ്യങ്ങളുണ്ടെങ്കില്‍ അതു കൃത്യമായി രേഖപ്പെടുത്തി ചോദ്യംചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരെ രഹസ്യമായി ആ വിവരം ധരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഡിജിപിക്കും ചോദ്യംചെയ്യലില്‍ പങ്കാളിയാകാവുന്ന വിധത്തിലാണു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top