ചോക്സിക്കും മോദിക്കും എതിരേ ജാമ്യമില്ലാ വാറന്റ്
kasim kzm2018-03-04T07:47:35+05:30
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 12,700 കോടി രൂപ തട്ടിയ കേസില്‍ വജ്രവ്യാപാരികളായ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരേ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹരജികളിലാണു കോടതി നടപടി.
ഹാജരാവാന്‍ ആവശ്യപ്പെട്ട് മോദിക്കും ചോക്സിക്കുമെതിരേ ഇഡി നേരത്തെ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇരുവരും ഹാജരായില്ല. ഇതേത്തുടര്‍ന്നാണു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുന്നതിനായി ഇഡി കോടതിയെ സമീപിച്ചത്. ഹാജരാവാന്‍ ആവശ്യപ്പെട്ട് മോദിക്കും ചോക്സിക്കും മൂന്ന് സമന്‍സുകള്‍ അയച്ചുവെന്നും അതിനു പ്രതികരണമുണ്ടായില്ലെന്നും ഇഡി പ്രോസിക്യൂട്ടര്‍ ഹിതന്വിണ ഗാവുങ്കര്‍ കോടതിയെ അറിയിച്ചു.