ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിത കാല ഓട്ടോ-ടാക്‌സി പണിമുടക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.ജൂലൈ മൂന്ന് മുതലാണ് അനിശ്ചിത കാല പണിമുക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓട്ടോ, ടാക്‌സി നിരക്കുകള്‍ സമയോചിതും,ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപെട്ടാണ് സമരം.സിഐടിയു, ഐഎന്‍ടിയുസി,എഐടിയുസി,എച്ച് എം എസ്,ടിയുസിഐ, യുടിയുസി തുടങ്ങിയ യൂണിയനുകളില്‍ പെുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍ പരം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി കണ്‍വീനര്‍ അറിയിച്ചു. ടാക്ടി കാറുകള്‍ക്ക് 15 വര്‍ഷത്തെ മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഐ ഫിസ് ഒഴിവാക്കുക, അവകാശ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്.

RELATED STORIES

Share it
Top