ചൈന പുതിയ മിസൈല്‍വേധ സംവിധാനം പരീക്ഷിച്ചു

ബെയ്ജിങ്: പുതിയ മിസൈല്‍വേധ സംവിധാനത്തിന്റെ വിജയകരമായി പരീക്ഷിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. ബഹിരാകാശത്തെ ഉപഗ്രഹങ്ങളെയടക്കം തകര്‍ക്കാനുള്ള മിസൈലുകളുടെ പരീക്ഷണത്തിലാണ് ചൈന. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം അടക്കമുള്ള കാര്യങ്ങളില്‍ വലിയ പ്രാധാന്യമാണ് പ്രസിഡന്റ് ഷി ജിന്‍പെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ നല്‍കിവരുന്നത്. ഇത് ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വച്ചല്ലെന്നും പരീക്ഷണം രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയാണെന്നും പ്രതിരോധ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിങ്കളാഴ്ച വിക്ഷേപിച്ച മിസൈല്‍വേധ സംവിധാനത്തിന്റെ വിജയം പ്രതീക്ഷിച്ച ലക്ഷ്യങ്ങള്‍ നേടിയെന്നും പ്രതിരോധ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ദക്ഷിണ കൊറിയന്‍ തീരത്ത് ഉത്തര കൊറിയന്‍ ഭീഷണി കണക്കിലെടുത്ത്അമേരിക്ക സ്ഥാപിച്ച തെര്‍മല്‍ ഹൈ ആള്‍ട്ടിറ്റിയൂട് ഏരിയാ ഡിഫന്‍സ് (താഡ്) മിസൈല്‍ പ്രതിരോധ സംവിധാനത്തിനെതിരേ ചൈനയും റഷ്യയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.ഇതിനിടെയാണ് പുതിയ മിസൈല്‍വേധ സംവിധാനം ചൈന തന്നെ പരീക്ഷിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top