ചൈനീസ് യാത്രാ വിമാനത്തിന് വിജയത്തുടക്കംബെയ്ജിങ്: ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ യാത്രാവിമാനം പ്രഥമ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. 90 മിനിറ്റോളം പറന്ന വിമാനം ഷാങ്ഹായിയിലെ പുദോങ് വിമാനത്താവളത്തില്‍ സുരക്ഷിതമായി നിലത്തിറക്കി. പൊതുമേഖലാ സ്ഥാപനമായ കോമാക്് ആണു വിമാനം നിര്‍മിച്ചത്്. ആഗോള വ്യോമയാന വ്യവസായരംഗത്തേക്ക് പ്രവേശിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ പുതിയ ചുവടുവയ്പാണിത്. അഞ്ചു വൈമാനികരും സാങ്കേതിക വിദഗ്ധരും ആദ്യ പറക്കലില്‍ പങ്കാളികളായി. ബോയിങ്, എയര്‍ബസ് പോലുള്ള സിവില്‍ വ്യോമയാന രംഗത്തെ ആഗോള ഭീമന്‍മാര്‍ക്കുള്ള വെല്ലുവിളിയായാണ് ചൈനയുടെ ഈ രംഗത്തേക്കുള്ള പ്രവേശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വിമാനം 3000 മീറ്റര്‍ ഉയരത്തിലാണ് പറന്നതെന്ന് ചൈനീസ് ഔദ്യോഗിക ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. സാധാരണ വിമാനങ്ങള്‍ പറക്കുന്നതിലും 7000 മീറ്റര്‍ കുറഞ്ഞ ഉയരപരിധിയാണിത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെയാണ് വിമാനത്തിന്റെ വേഗം. ബോയിങ് 737, എയര്‍ബസ് എ 320 വിമാനങ്ങളോടൊപ്പം നില്‍ക്കുന്ന തരത്തിലാണ് ചൈനയുടെ സി 919 വിമാനത്തിന്റെ നിര്‍മാണം.

RELATED STORIES

Share it
Top