ചൈനീസ് ഗ്രാന്‍ഡ് പ്രീ കിരീടം റിക്കിയാര്‍ഡോയ്ക്ക്
ഷാഹ്ഹായ്: ചൈനീസ് ഗ്രാന്‍ഡ് പ്രീ കിരീടം റെഡ്ബുളിന്റെ ബ്രിട്ടിഷ് ഡ്രൈവര്‍ ഡാനിയല്‍ റിക്കിയാര്‍ഡോയ്ക്ക്. മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ കിമി റൈക്കോനാന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇവിടെ ലൂയിസ് ഹാമില്‍ട്ടന്‍ നാലാം സ്ഥാനത്തും മാക്‌സ് വെസ്തപ്പന്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയതപ്പോള്‍ പോള്‍ പൊസിഷനില്‍ തുടങ്ങിയ സെബാസ്റ്റ്യന്‍ വെറ്റലിന് എട്ടാം സ്ഥാനത്തേ എത്താനായുള്ളൂ. മുമ്പ് 2017ലെ മെക്‌സിക്കന്‍ ഗ്രാന്‍ഡ് പ്രീയിലാണ് വെറ്റലിനും ഹാമില്‍ട്ടനും ആദ്യ മുന്ന് സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതെ പേയത്. വെറ്റലും ഹാമില്‍ട്ടനുമാണ് ഇപ്പോഴും ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

RELATED STORIES

Share it
Top