ചൈനയ്‌ക്കെതിരേ സൈനിക പദ്ധതി ആവിഷ്‌കരിച്ചതായി പെന്റഗണ്‍

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരേ ആഗോളതലത്തില്‍ യുഎസ് സൈനിക പദ്ധതി ആവിഷ്‌കരിച്ചതായി പെന്റഗണ്‍. പദ്ധതിക്ക് പസഫിക് കമാന്‍ഡ് കമാന്‍ഡര്‍ നേതൃത്വം നല്‍കുമെന്നു യുഎസ് സേനകളുടെ സംയുക്ത മേധാവി ജനറല്‍ ജോസഫ് ഡണ്‍ഫോഡ് വ്യക്തമാക്കി. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോ-പസഫിക് മേഖലയ്ക്കു പുറത്തേക്കും ചൈനയുടെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്ത് നടപടികളാണ് സൈന്യം സ്വീകരിച്ചിരിക്കുന്നതെന്നു കോണ്‍ഗ്രസ് അംഗം വിക്കി ഹാര്‍ട്സ്ലര്‍ ആരാഞ്ഞു.ആഫ്രിക്കന്‍, യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ മേഖലകളില്‍ ചൈനീസ് സേനാ സാന്നിധ്യമുണ്ട്. യുഎസിന്റെ ദേശീയ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ചൈനയെ കാണുന്നതെന്ന് അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top