ചൈനയ്ക്കു മേല്‍ 10000 കോടി ഡോളര്‍ നികുതി ചുമത്താന്‍ യുഎസ് നീക്കം

ബെയ്ജിങ്: യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ അധിക നികുതി ഏര്‍പ്പെടുത്താന്‍  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ 10000 കോടി ഡോളര്‍ അധിക നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ട്രംപ് അറിയിച്ചു.
50 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണു ട്രംപിന്റെ പുതിയ നീക്കം. തിങ്കളാഴ്ച കാര്‍ഷിക ഉല്‍പന്നങ്ങളടക്കം 106 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചിരുന്നു. അതേസമയം യുഎസിന്റെ നികുതി ചുമത്തല്‍ നടപടിക്കെതിരേ ചൈന ലോകവ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സെല്ലില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top