ചൈനയുടെ സാഹസികന്‍ അറുപതുനില കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ചു

ചൈന: ചൈനയുടെ സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്‌നിങ് സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ 62 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാതെ അറുപത്തിരണ്ടു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും പുള്‍ അപ്പ് ചെയ്യുന്നതിനിടെയാണ് താഴേക്ക് വീണ് മരിച്ചത്.



യോങ് നിങ് തന്നെ സാഹസിക ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സ്ഥാപിച്ച ക്യാമറയിലാണ് മരണദ്യശ്യങ്ങളും പതിഞ്ഞിരിക്കുന്നത്. മരണ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് യോങ് നിങ് മരിച്ചത് എന്ന് കാമുകി സ്ഥിരീകരിച്ചത്.

ആദ്യം മൂന്ന് തവണ യോങ്‌നിങ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുള്‍ അപ്പ് എടുക്കാന്‍ ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ മുകളിലേക്ക് കയറാനും അദ്ദേഹം ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ പിന്നീട് മുകളിലേക്ക് കയറാന്‍ കഴിയാതെ താഴേക്ക് വീഴുകയായിരുന്നു.

RELATED STORIES

Share it
Top