ചൈനയുടെ മുന്നേറ്റം

ആരോരുമറിയാതെ ചൈന സൈനികരംഗത്ത് വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ലണ്ടനിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റിജിക് സ്റ്റഡീസ് ഈയിടെ ഒരു സര്‍വേ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. വര്‍ഷംതോറും ലോകരാഷ്ട്രങ്ങളുടെ സൈനികശേഷിയെക്കുറിച്ചു പ്രസിദ്ധീകരിക്കുന്ന സര്‍വേയില്‍ പടിഞ്ഞാറന്‍ പസഫിക്കില്‍ ചൈന അമേരിക്കയെ വെല്ലാന്‍ ശേഷി നേടിയെന്നു പറയുന്നു. മാത്രമല്ല, പാശ്ചാത്യ സാങ്കേതികവിദ്യ കോപ്പിയടിക്കാതെ സ്വന്തമായി ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനും ചൈനയ്ക്കു കഴിയുന്നുണ്ട്. ഉദാഹരണത്തിന് ചൈനയുടെ ചെങ്ഡു എന്നു പേരുള്ള ഫൈറ്റര്‍ വിമാനം അമേരിക്കയുടെ ഏറ്റവും പുതിയ എഫ്-35 വിമാനത്തേക്കാള്‍ മെച്ചപ്പെട്ടതാണ്.
അതുപോലെ മിസൈല്‍ സാങ്കേതികവിദ്യയിലും ചൈന മുന്നേറുകയാണ്. അമേരിക്കന്‍-യൂറോപ്യന്‍ മിസൈലുകളേക്കാള്‍ വേഗം കൂടിയ മിസൈല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ചൈന പുറത്തിറക്കുമെന്നാണു സര്‍വേ പറയുന്നത്. 400 കിലോമീറ്റര്‍ റേഞ്ചുള്ള മിസൈല്‍ ഇപ്പോള്‍ തന്നെ ചൈനയുടെ ആയുധപ്പുരകളിലുണ്ട്. പസഫിക്കില്‍ അമേരിക്ക സ്ഥാപിച്ച മേധാവിത്വം തകര്‍ക്കുന്നതിന് അവ മതിയാവും.
കാലാള്‍ കൂടുതലുള്ള, ചീര്‍ത്ത ഒരു കരസേനയായിരുന്നു ഇതുവരെ ചൈനയ്ക്കുണ്ടായിരുന്നത്. അതിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. വാര്‍ഷിക പ്രതിരോധച്ചെലവ് 6-7 ശതമാനമായി ഉയര്‍ത്തിയതിന്റെ ഫലമാണിതൊക്കെ.

RELATED STORIES

Share it
Top