ചൈനയില്‍ ഏഴ് വിദ്യാര്‍ഥികളെ അക്രമി കുത്തിക്കൊന്നു

ബെയ്ജിങ്: ചൈനയില്‍ ഏഴു സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുമ്പോഴാണ് വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതെന്നാണ് റിപോര്‍ട്ട്.നമ്പര്‍ ത്രീ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്. മരിച്ചവരില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.  വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയില്‍ വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക സമയം 6.10ന് ആണ് ദാരുണമായ സംഭവമുണ്ടായതെന്നു മസികൗണ്ടി പോലിസ് വ്യക്തമാക്കി. കൂട്ടമായി പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ചാടിവീണ അക്രമി കത്തി വീശുകയായിരുന്നു. ആക്രമണം നടത്തിയ സാവോ എന്നയാളെ പോലിസ് പിടികൂടി. ഫെബ്രുവരിയില്‍  ഷോപ്പിങ് മാളില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു.

RELATED STORIES

Share it
Top