ചൈനയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയില്‍ രാസപദാര്‍ഥ നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിഷ്വാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ടുവിലെ വ്യവസായ പാര്‍ക്കിലെ ഒരു ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സ്‌ഫോടനം നടന്നത്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും കേടുകൂടാതെ സൂക്ഷിക്കുന്നതിനാവശ്യമായ രാസപദാര്‍ഥം നിര്‍മിക്കുന്ന കമ്പനിയാണിത്. മൂന്നുനില കെട്ടിടത്തിലെ തീ അണയ്ക്കാന്‍ രാത്രി 11.30 വരെ സമയമെടുത്തതായും റിപോര്‍ട്ടുണ്ട്. സ്‌ഫോടനത്തി ല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top