ചേലേമ്പ്ര ബോര്‍ഡ് യോഗത്തില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി

തേഞ്ഞിപ്പലം: ദേശീയപാതാ വികസനത്തില്‍ പുതിയ അലൈമെന്റ് പ്രകാരം വീടുകള്‍ നഷ്ടപ്പെടുന്നവരായ ചേലേമ്പ്രയിലെ ഗൃഹ സംരക്ഷണ സമിതി നടത്തുന്ന കുടില്‍ കെട്ടി സമരത്തെതുടര്‍ന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇറങ്ങി പോക്ക്.
ഇന്നലെ ചേര്‍ന്ന ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് കുടില്‍ കെട്ടി സമരത്തിന് പിന്തുണ അറിയിക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ സമരപ്പന്തലിലെത്തണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യം പ്രസിഡന്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ബോര്‍ഡ് യോഗത്തില്‍ നിന്നും ഇറങ്ങിയ യുഡിഎഫ് മെമ്പര്‍മാര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. 60 വീടുകളാണ് പുതിയ അലൈമെന്റില്‍  ചേലേമ്പ്രയില്‍ നഷ്ടപ്പെടുന്നത്.
ഭരണ കക്ഷിയിലെ ചില അംഗങ്ങളുടെ അറിവോടെയാണ് പുതിയ അലൈമെന്റ് എന്ന ആരോപണം നിലനില്‍ക്കെയാണ് കുടില്‍ കെട്ടി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യത്തിനില്ലെന്ന് ഇന്നലെ ഭരണ സമിതിയില്‍ പ്രസിഡന്റ് വ്യക്തമാക്കിയതെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിലെ കുടില്‍ കെട്ടി സമരം ഇന്നേക്ക് നാലു ദിവസം പിന്നിട്ടു. സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയാണ് ബോര്‍ഡ് യോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.

RELATED STORIES

Share it
Top