ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: 64 കിലോ സ്വര്‍ണാഭരണം ബാങ്കിന് കൈമാറിമലപ്പുറം: പ്രമാദമായ ചേലേമ്പ്ര ബാങ്ക് കവര്‍ച്ചക്കേസിലെ 64 കിലോ സ്വര്‍ണാഭരണങ്ങള്‍ കോടതി ഉത്തരവ് പ്രകാരം ബാങ്കിന് കൈമാറി. മഞ്ചേരി സബ്ട്രഷറി ചെസ്റ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ബാങ്കിന് കൈമാറിയത്. കോടതി ജീവനക്കാര്‍ പോലിസ് സാന്നിധ്യത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. മൂന്ന് പെട്ടികളിലായി സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ പോലിസ് തയ്യാറാക്കിയ പ്രോപര്‍ട്ടി ലിസ്റ്റും കോടതി രജിസ്റ്ററും ബാങ്ക് രജിസ്റ്ററ്റുകളും ഒരേ സമയം പരിശോധിച്ചാണ് ഉറപ്പുവരുത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൈമാറിയ സ്വര്‍ണം പോലിസ് അകമ്പടിയോടെ ബാങ്ക് ലോക്കറിലേക്ക് മാറ്റി. ഇടപാടുകാരില്‍ മിക്കവര്‍ക്കും ഇന്‍ഷൂര്‍ തുക ഉപയോഗിച്ച് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. പ്രതികളില്‍ നിന്നു പിടിച്ചെടുത്ത പണവും വൈകാതെ ൈകമാറും. ഇപ്പോഴത്തെ അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി കെ പി സുധീറിന്റെ ഉത്തരവ് പ്രകാരമാണ് സ്വര്‍ണാഭരണങ്ങള്‍ ബാങ്കിന് തിരിച്ചുനല്‍കിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലേമ്പ്ര എസ്എംജിബി ബാങ്കിന് താഴെ ഹോട്ടല്‍ കച്ചവടത്തിന് എന്ന് തെറ്റിദ്ധരിപ്പിച്ച് റൂം വാടകയ്‌ക്കെടുത്ത് പ്രതികള്‍ ആസൂത്രിത കവര്‍ച്ച നടത്തുകയായിരുന്നു. പ്രതികളെ പിന്നീട് കേരളത്തിന് പുറത്തുവച്ചാണ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top