ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ വയല്‍നികത്തി കെട്ടിടം പണി: അധികൃതര്‍ സന്ദര്‍ശിച്ചു

പള്ളിക്കല്‍: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വയല്‍ നികത്തി കെട്ടിടം പണിയുന്നത് അധികൃതര്‍ സന്ദര്‍ശിച്ചു. വ്യാപകമായി ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ കൃഷി ഭൂമി മണ്ണിട്ടു നികത്തി കെട്ടിടം പണിയുന്നുണ്ടന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.  ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റതു മുതല്‍  ഉള്ള എല്ലാ കെട്ടിട നിര്‍മാണ അനുമതികളും പരിശോധിക്കണമെന്നും  ജനകീയ വികസന സമിതി നേതൃത്വം ആവശ്യപ്പെടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അനുമതിയോടെയും ഇല്ലാതെയും വയലില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് സന്ദര്‍ശിക്കാനും നിയമവിരുദ്ധമായത് നിര്‍ത്തിവപ്പിക്കാന്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചിരുന്നു.
ആറു മാസത്തിനുള്ളില്‍ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിട നിര്‍മാണവും പുനപ്പരിശോധിക്കാനും തീരുമാനമുണ്ട്. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്,വൈസ് പ്രസിഡന്റ് കെ ജമീല, സെക്രട്ടറി കെ സുധീര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അസീസ് പാറയില്‍, സി ശിവദാസന്‍, കെ എന്‍ ഉദയകുമാരി എന്നിവരാണ് ചേലേമ്പ്രയിലെ വിവിധ വയലുകളിലെ ഏഴോളം അനധികൃത നിര്‍മാണ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top