ചേലേമ്പ്രയില്‍ ജലനിധി പൈപ്പ് പൊട്ടി ടാറിങ് കഴിഞ്ഞ റോഡ് പൊളിഞ്ഞു

തേഞ്ഞിപ്പലം: റീടാറിങ് കഴിഞ്ഞ റോഡ് മണിക്കൂറുകള്‍ക്കകം ജലനിധി കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തകര്‍ന്നതായി പരാതി. ഇടിമുഴിക്കല്‍-മുതിരപ്പറമ്പ് റോഡിലെ ചേലൂപ്പാടത്താണു ടാറിങ് ചെയ്ത ദിവസം തന്നെ റോഡ് പൊളിഞ്ഞത്. ഇതേസ്ഥലത്ത് മൂന്നുതവണ പൈപ്പ് പൊട്ടിയതായി നാട്ടുകാര്‍ പറഞ്ഞു.
ചേലേമ്പ്രയില്‍ ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ വ്യാപകമായി പൊട്ടല്‍ പതിവായിരിക്കുകയാണ്. അശാസ്ത്രീയമായ രീതിയിലുള്ള പൈപ്പിടല്‍ മൂലവും തുടരേയുള്ള ജോയിന്റുകളുമാണ് പൈപ്പുകള്‍ തകരാന്‍ കാരണമെന്നാണു പരാതി. ജലനിധി പദ്ധതിയുടെ ഉത്തരവാദിത്ത്വമുള്ള എസ്എല്‍ഇസി അധികൃതരുടെ അനാസ്ഥയാണ് ഇതിനുകാരണം.
പുതിയതായി ആരംഭിച്ച ജലനിധിപദ്ധതിയില്‍ ഇനിയും ആയിരത്തോളം വീടുകള്‍ക്ക് കണക്്ഷന്‍ ലഭിക്കാനുണ്ട്.

RELATED STORIES

Share it
Top