ചേലക്കാട് വെള്ളിയാലപാറഅജ്ഞാതന്റെ അഴിഞ്ഞാട്ടം; നാട്ടുകാര്‍ ഭീതിയില്‍

നാദാപുരം: ചേലക്കാടിന് സമീപം വെള്ളിയാലപാറ താഴെ എകരത്തും കരറോഡ് പരിസരങ്ങളില്‍ അജ്ഞാതന്റെ അഴിഞ്ഞാട്ടത്തില്‍ നാട്ടുകാര്‍ ഭീതിയില്‍. രാത്രി ഒമ്പതിന് ശേഷമാണ് സംഭവം. ആറ് ബൈക്ക് യാത്രികര്‍ അപകടത്തില്‍പെട്ടു. പ്രദേശവാസികളായ യുവാക്കളാണ് അപകടത്തില്‍പെട്ടത്.
ബൈക്ക് ഓടിച്ച് പോകവേ റോഡില്‍ പ്രത്യക്ഷപ്പെട്ട നീണ്ട മുടിയുള്ള വെളുത്ത രൂപം ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് പരിക്കേറ്റ യുവാവ് പറഞ്ഞത്. റോഡില്‍ വീണ ശേഷം പിന്നീട് ഒന്നും ഓര്‍മ യില്ലെന്നും യുവാവ് പറഞ്ഞു. സമീപത്തെ വീട്ടില്‍ ഓടിക്കയറിയാണ് യുവാവ് രക്ഷപ്പെട്ടത്. അവശനായ യുവാവിനെ അയല്‍ വീട്ടുകാരുടെ സഹായത്തോടെയാണ് പ്രദേശവാസികള്‍ വീട്ടിലെത്തിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ ആറര മണിയോടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും പാറ പരിസരത്ത് ബൈക്കപകടത്തില്‍പെട്ടതോടെ പ്രേതബാധയെന്നും കാട്ട് തീ പോലെ പ്രചരിക്കുകയായിരുന്നു. സംഭവം നാട്ടില്‍ പരന്നതോടെ സന്ധ്യ മയങ്ങുന്നതോടെ നാട്ടുകാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതും വാഹനങ്ങളില്‍ ഈ മേഖലയില്‍ കൂടെ സഞ്ചരിക്കുന്നതും ഒഴിവാക്കിയിരിക്കയാണ്.

RELATED STORIES

Share it
Top