ചേറ്റുവ പാലത്തിന് ഇരുഭാഗത്തും മാലിന്യം കുമിഞ്ഞുകൂടുന്നത് ദുരിതമാവുന്നു

ചേറ്റുവ: ചേറ്റുവ പാലത്തിന് ഇരുഭാഗത്തും വേസ്റ്റുകള്‍ കുമിഞ്ഞു കൂടുന്നത് ദുരിതമാകുന്നു. പുലര്‍ച്ചെ സമയങ്ങളില്‍ വണ്ടികളിലും മറ്റുമായി വേസ്റ്റുകളും അറവുമാലിന്യങ്ങളും ബാ ര്‍ബര്‍ ഷാപ്പുകളിലെ വേസ്റ്റുകളുമടക്കം നിരവധി മാലിന്യങ്ങളാണ് പാലത്തിന്റെ ഇരുഭാഗത്തും കൊണ്ടിടുന്നത്.
ഇവിടം ശക്തമായ ദുര്‍ഗന്ധം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാലത്തിന്റെ കവാട അരുകുകളില്‍ വേസ്റ്റുകള്‍ കൂമ്പാരമായി കിടക്കുന്നത് മൂലം കാല്‍നടയാത്രക്കാര്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കൂടാതെ ചേറ്റുവ  എന്‍എച്ച് 17 റോഡിന്റെ സൈഡില്‍ നിര്‍മിച്ച കാന കാടുകയറി മൂടി കിടക്കുകയാണ്. മഴ ആരംഭിക്കുന്നതിന് മുമ്പ് ചേറ്റുവ പാലത്തിന്റെ ഇരുഭാഗത്തും മൂടി കിടക്കുന്ന കാനകള്‍ വൃത്തിയാക്കി മഴ വെള്ളം ഒഴുകി പോകുവാനും ദുര്‍ഗന്ധം ഒഴിവാക്കുവാനും ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top