ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ: സ്‌കൂളുകളില്‍ ഗുരുവന്ദനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി; ഉത്തരവ് ഇറങ്ങിയത് കഴിഞ്ഞ മാസം

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗുരുവന്ദനം എന്ന പരിപാടി സംഘടിപ്പിക്കാന്‍ അനുവാദം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ മാസം 22ാം തിയ്യതി ഉത്തരവിറക്കിയിരുന്നു.പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് പ്രാദേശിക വാര്‍ത്താ വെബ് സൈറ്റാണ് പുറത്തുവിട്ടിരിക്കുന്നത്.തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ വ്യാസ പൗര്‍ണമിയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിത ഗുരുപൂജ നടത്തിയത് വിവാദമായിരുന്നു.


മാതാപിതാക്കളെ പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയരുത് എന്ന സന്ദേശം വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ അനന്തപുരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവന്റെയും, വിവിധ സാമൂഹിക സംഘടനകളുടേയും സഹകരണത്തോടെ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഗുരുവന്ദനം' എന്ന പരിപാടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നു. സ്‌കൂളുകളുടെ പ്രവൃത്തി സമയത്തെ ബാധിയ്ക്കാത്ത രീതിയില്‍ ബന്ധപ്പെട്ട പിടിഎയുടെ അനുമതിയോടെ മാത്രമേ പരിപാടി സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ മതചടങ്ങുകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമിരിക്കെയാണ് ഇത്തരം ചടങ്ങ് സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top