ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ രാമായണ മാസാചരണവും പാദ പൂജയും; പരാതി നല്‍കാനൊരുങ്ങി രക്ഷിതാക്കള്‍

[caption id="attachment_404613" align="alignnone" width="565"] ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പാദപൂജ ചെയ്യുന്നു[/caption]

തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള  ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ രാമായണ മാസാചരണവും ഗുരുപൂര്‍ണിമ മഹോല്‍സവവും. മിഥിലാപുരിയെന്ന് നാമകരണം ചെയ്ത ക്ലാസ് റൂമുകളില്‍ പൂജാ സാമഗ്രികള്‍ ഒരുക്കിയാണ് അധ്യാപകരുടെ പാദപൂജയടക്കമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ആര്‍എസ്എസ്സിന്റെ ദശദിന ആയുധ പരിശീലനം അടക്കമുള്ള ക്യാംപ് നടക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ ഹൈന്ദവ ആചാരം അടിച്ചേല്‍പ്പിച്ചിട്ടും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ മൗനത്തിലാണ്.
ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകളിലായി വിവിധ മതസ്ഥരായ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ക്ഷേത്രാചാരങ്ങളോടെ രാമായണ മാസാചരണവും ഗുരുപൗര്‍ണമിയും ആഘോഷിക്കുന്നത്. അധ്യാപകന്റെ പാദ പൂജ നടത്തുന്ന ചടങ്ങിനോട് ഇതര മതസ്ഥരായ വിദ്യാര്‍ഥികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അധ്യാപകരുടെ അനിഷ്ടം ഭയന്ന് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.മറ്റൊരാളുടെ കാലില്‍ തൊട്ടു വണങ്ങുന്നത് മുസ്്‌ലിംകളുടെ മത വിശ്വാസത്തിനും എതിരാണ്. സ്‌കൂള്‍ വിട്ട് വീടുകളിലെത്തിയ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിദ്യാലയങ്ങള്‍ മത നിരപേക്ഷമാകണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഗുരുപൂര്‍ണിമ ആഘോഷവും രാമായണ മാസാചരണവും നടന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ചില അധ്യാപകരും മാനേജ്‌മെന്റ് അധികൃതരുമാണ് വിദ്യാലയത്തില്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. നില വിളക്കും ദീപങ്ങളും കത്തിച്ചു വെച്ച ക്ലാസ് റൂമില്‍ പുഷ്പാര്‍ച്ചനയും പാദ പൂജയും നടത്തി. സ്‌കൂളിലെ ബോര്‍ഡില്‍ സംസ്‌കൃത മന്ത്രോച്ചാരണവും എഴുതിവച്ചിരുന്നു. തികച്ചും മതപരമായ ആചാരങ്ങള്‍ മറ്റുമതസ്ഥരായ വിദ്യാര്‍ഥികളും നിര്‍ബന്ധപൂര്‍വം ചെയ്യേണ്ട അവസ്ഥയാണ്. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ അറിയിച്ചതോടെ ചിലര്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മത വല്‍കരിക്കുന്നതിനെതിരേ ജില്ലാ വിദ്യാഭ്യാസ ഡയറക്്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top