ചേര്‍ത്തല ദിവാകരന്‍ വധക്കേസ്: ആറു പ്രതികളും കുറ്റക്കാര്‍

ചേര്‍ത്തല:  ഒന്‍പതു വര്‍ഷം മു ന്‍പ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മരിച്ച കയര്‍ തൊഴിലാളിയും മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായ ദിവാകരന്‍ വധകേസിലെ ആറ് പ്രതികളും കുറ്റക്കാരെന്ന് ആലപ്പുഴ ഫാസ്റ്റ്ട്രാക്ക് കോടതി കണ്ടെത്തി. ശിക്ഷ 21 വിധിയ്ക്കും.
വി സുജിത്ത്(മഞ്ചു—38),എസ് സതീഷ്‌കുമാര്‍(കണ്ണന്‍ 38), പി പ്രവീണ്‍(32), എം ബെന്നി (45),എന്‍ സേതുകുമാര്‍(45), ആ ര്‍ ബൈജു(45) എന്നിവരെയാണ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി അനില്‍കുമാര്‍  ശിക്ഷാവിധി നടപ്പാക്കിയത്. കേസിലെ ഒന്നാം പ്രതി ആര്‍ ബൈജു മുന്‍ സിപിഎം കരുവാ ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ത്തല നഗരസഭ സ്ഥിരം സമിതി ചെയര്‍മാനുമായിരുന്നു. വ്യാജവിസസംഘടിപ്പിയ്ക്കല്‍, വിവിധ സ്‌റ്റേഷനിലും ക്രിമിനല്‍ കേസുള്ളതും ഏറ്റവും ഒടുവില്‍ എറണാകുളം സ്വദേശിനിയായ വീട്ടമ്മയെ പീഢിപ്പിച്ച കേസിലും പ്രതിയാണ്. പീഢന കേസില്‍ ഇപ്പോള്‍  ആര്‍ ബൈജു റിമാന്റിലാണ്. ചലച്ചിത്രസീരിയല്‍ നടിയുടെ ഡ്രൈവറായ  സേതുകുമാര്‍ എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചകേസിലും, വിവിധ പോലിസ് സ്റ്റേഷനില്‍ കേസുള്ളതും നിലനില്‍ക്കെ സേ തുകുമാറിനെ ഗുണ്ടാ ലിസ്റ്റി ല്‍പെടുത്തിയിരിക്കുകയാണ്.  2009 നവംബ ര്‍ 29 നാണ് സിപിഎം പ്രവര്‍ത്തകര്‍  രാത്രിയില്‍ ദിവാകരന്റെ വീട്ടില്‍  കയറി  ആക്രമണം നടത്തുന്നത്. സിപിഎം ന്റെ ഭരണകാലമായിരുന്ന അന്ന്  കേരളാ കയര്‍ കോര്‍പ്പറേഷന്റ വീട്ടിലൊരു കയര്‍ ഉല്‍പന്നം എന്ന പദ്ധതിയുമായി ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍  കയര്‍ തടുക്ക് വില്‍പ്പനയ്ക്ക് എത്തിയെങ്കിലും വിലകൂടുതലാണെന്ന് പറഞ്ഞ് കയര്‍ തൊഴിലാളിയായിരുന്ന ദിവാകരന്‍ തയ്യാറായില്ല. എന്നാല്‍  തടുക്ക് നിര്‍ബദ്ധപൂര്‍വ്വം  ദിവാകരന്റെ വീട്ടില്‍ വച്ചിട്ട്  സിപിഎം പ്രവര്‍ത്തകര്‍ പോയി. അന്നേ ദിവസം വാര്‍ഡ് സഭയില്‍ ദിവാകരന്റ മകന്‍ ദിലീപ് ഈ വിഷയം അവതരിപ്പിക്കുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
ഇതിന്റ പ്രതികാരമായി  വീടാക്രമിക്കുകയും ദിവാകരനെയും മര്‍ദനം തടയാന്‍ ശ്രമിച്ച ദിലീപിന്റെ ഭാര്യ രശ്മിയേയും ആക്രമിച്ചിരുന്നു.   പരിക്കേറ്റ ദിവാകരനെയും, രശ്മിയേയും ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദിവാകരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെങ്കിലും ഡിസംബര്‍ 9 ന് ദിവാകരന്‍ മരിച്ചു.

RELATED STORIES

Share it
Top