ചേര്‍ത്തലയിലും പരിസരങ്ങളിലും കാന്‍സര്‍ രോഗബാധ കൂടുന്നതായി പഠനം

ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലും സമീപപ്രദേശങ്ങളിലും കാന്‍സര്‍ രോഗബാധയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറിവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.  പ്രകൃതി ചൂഷണവും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവുമാണ് ഇതിനു കാരണമെന്നാണ് നിഗമനം.
ടൂറിസത്തിന്റെ പേരില്‍ ചേര്‍ത്തല, തണ്ണീര്‍മുക്കം പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും മാലിന്യവും വര്‍ധിച്ചു വരുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ വിവിധരോഗങ്ങളുടെ കടന്നാക്രമണം ഈ മേഖലയില്‍ ഉണ്ടാകാമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചേര്‍ത്തല ചക്കരക്കളം 14-ാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരോഗ്യബോധവല്‍ക്കരണ പരിപാടിയിലാണ് ഈ റിപ്പോര്‍ട്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ജീവിതശൈലിയില്‍ വന്ന മാറ്റം പുതിയ പല രോഗങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയില്ലെങ്കില്‍ കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവ കൂടും. പരര്‍ിസര ശുചീകരണത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ട മാസങ്ങളാണ് വരുന്നതെന്നും ഇതില്‍ സര്‍ക്കാരിനെ മാത്രം ആശ്രയിച്ചിരിക്കാതെ വ്യക്തികള്‍ അവരുടെ കടമ നിറവേറ്റണമെന്നും ബോധവല്‍ക്കരണ ക്ലാസില്‍ അഭിപ്രായമുയര്‍ന്നു.
എഡിഎസ് ചെയര്‍പെഴ്‌സണ്‍ ശ്രീദേവി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൗണ്‍സിലര്‍ സരസ്വതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. അധ്യക്ഷ സ്‌നേഹലത പ്രസംഗിച്ചു. ആരോഗ്യവകുപ്പിലെ സുനീര്‍ ക്ലാസ് നയിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും എ.ഡി.എസ്. സെക്രട്ടറി സരിത ലെനിന്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top