ചെറു പുരയിട കൃഷി വ്യാപകമാക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനം

തച്ചമ്പാറ: അധികം സ്ഥലമില്ലാത്തവര്‍ക്ക് ഉള്ള സ്ഥലത്ത് നിന്നും വീട്ടാവശ്യമായ പച്ചക്കറികളുണ്ടാക്കാനുള്ള പദ്ധതിയുടെ  ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ കോഴിക്കോട് റീജിയണല്‍ ഓഫിസ്, മണ്ണാര്‍ക്കാട് കൃഷി അസി ഡയറക്ടര്‍ ഓഫിസ്, തച്ചമ്പാറ കൃഷി ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ വച്ച് കര്‍ഷക സെമിനാറും ചര്‍ച്ചാ വേദിയും നടത്തി.
ചെറു പുരയിടങ്ങളിലെ കൃഷി രീതികള്‍ എന്ന വിഷയത്തില്‍ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളിലെ വിദഗ്ധരായ സുരേഷ് ബാബു, പി കെ മനോജ്, ഡോ. സിദ്ദീഖ് എന്നിവര്‍ ക്ലാസ്സെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് പി എം സഫീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജഗോപാല്‍, മണ്ണാര്‍ക്കാട് എ ഡി എ ഇ കെ യൂസഫ് സംസാരിച്ചു.

RELATED STORIES

Share it
Top