ചെറുവാണ്ടൂരിലെ വീടാക്രണം മൂന്നുപേര്‍ കൂടി അറസ്റ്റില്‍ഏറ്റുമാനൂര്‍: ചെറുവാണ്ടൂരില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി വീടു കയറി ആക്രമിച്ചു ദമ്പതികളെയും മകനെയും കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. സംഭവത്തിലെ ഒന്നാം പ്രതി ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പടിഞ്ഞാറെ കുറ്റുവീട്ടില്‍ ജോളി സ്റ്റീഫന്‍ (47), രണ്ടാം പ്രതിയും ചെറുവാണ്ടൂര്‍ ചാമക്കാലായില്‍ ബാബുവിന്റെ മകനുമായ നിബു (27), നാലാം പ്രതിയും നിബുവിന്റെ സഹോദരനുമായ നിഖില്‍ (24) എന്നിവരാണ് ഇന്നലെ പിടിയിലായത്. കേസിലെ മൂന്നാം പ്രതി ചെറുവാണ്ടൂര്‍ മഞ്ഞനാടിയില്‍ കുഞ്ഞാപ്പിയുടെ മകനുമായ കുട്ടായി എന്ന സാജു (44) നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ചെറുവാണ്ടൂര്‍ ഉണ്ണികിഴിഞ്ഞന്‍തൊട്ടിയില്‍ സജിമോന്‍ (46), ഭാര്യ അമ്പിളി (40), മകന്‍ അനന്തു (19) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മുമ്പ് ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ജോളി സ്റ്റീഫന്റെ നേതൃത്വത്തിലെത്തിയ 10 അംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ചെറുവാണ്ടൂരില്‍ വീടിനടുത്ത് ഹോട്ടല്‍ നടത്തുന്ന സജിമോന്റെ കടയും വീടും സംഘം അടിച്ചുതകര്‍ത്തിരുന്നു. സംഭവം നടന്നു തൊട്ടടുത്ത ദിവസം പിടിയിലായ മൂന്നാം പ്രതി കുട്ടായിയെ കോടതി റിമാന്‍ഡ്് ചെയ്തിരുന്നു. മുമ്പ് ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ജോളി സ്റ്റീഫന്റെ നേതൃത്വത്തിലെത്തിയ 10 അംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ചെറുവാണ്ടൂരില്‍ വീടിനടുത്ത് ഹോട്ടല്‍ നടത്തുന്ന സജിമോന്റെ കടയും വീടും സംഘം അടിച്ചുതകര്‍ത്തിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇവരുടെ വീടിനു സമീപം വച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ കൂടിയായ നിബുവിനെ അയല്‍വാസി കുഞ്ഞ്കുഞ്ഞ് തലയ്ക്കുവെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവം നടന്നു തൊട്ടടുത്ത ദിവസം പിടിയിലായ മൂന്നാം പ്രതി കുട്ടായിയെ കോടതി റിമാന്‍ഡ്്് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റിലായ മറ്റ് മൂന്നു പ്രതികളെയും ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ്് ചെയ്തു.കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി നാല് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഏറ്റുമാനൂര്‍ എസ്‌ഐ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top