ചെറുവള്ളി എസ്‌റ്റേറ്റില്‍ ഭൂസമരമുന്നണി സത്യഗ്രഹം തുടങ്ങിഎരുമേലി: ഭൂസമരമുന്നണിയുടെ അനിശ്ചിതസത്യഗ്രഹസമരം ചെറുവളളി എസ്‌റ്റേറ്റില്‍ പ്രവേശനകവാടമായ മുക്കടയില്‍ ആരംഭിച്ചു. ചെറുവളളി എസ്‌റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാനുളള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സമരം ഉദ്ഘാടനംചെയ്ത ജോണ്‍ പെരുവന്താനം ആവശ്യപ്പെട്ടു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം.ഭൂരഹിതരെ നാല് സെന്റ് കോളനിയില്‍ തളച്ചിടുകയാണ് ഭരണക്കാരെല്ലാം. കൃഷിയെടുത്ത് ജീവിക്കാന്‍ മണ്ണ് നല്‍കിയാല്‍ സമ്പന്നരായിപ്പോവും. എന്നും നാല് സെന്റില്‍ കിടന്നെങ്കില്‍ മാത്രമാണ് പാര്‍ട്ടിക്കാര്‍ക്ക് ഇവരെ ചൂഷണം ചെയ്യാന്‍ കഴിയുക. ഇത് മനസ്സിലാക്കി ഭൂരഹിതര്‍ സംഘടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ദലിത് വിമോചന മുന്നണി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ കെ എസ് ദാസ്, പി ഒ രാജന്‍, രമേശ് അഞ്ചലാശേരി, എം ജെ ജോണ്‍, ശശിക്കുട്ടന്‍ വാകത്താനം, കെ കെ രാജു, ഓമന കാളകെട്ടി സംസാരിച്ചു.

RELATED STORIES

Share it
Top