ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ സി പി എം പ്രവര്‍ത്തകരുടെ ആക്രമണം

ചെറുപുഴ:ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ സി പി എം പ്രവര്‍ത്തകരുടെ ആക്രമണം. പെട്രോള്‍ പമ്പില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ഇന്നലെ ഉച്ചയ്ക്ക് ചെറുപുഴ മേലെ ബസാറിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താബോറിലെ പനന്താനത്ത് ജോബിക്ക് മര്‍ദനമേറ്റത്. ജോബി ജീപ്പില്‍ കുന്നുംകൈയിലേക്ക് ഓട്ടം പോയതായിരുന്നു. പെട്രോള്‍ അടിക്കാന്‍ പമ്പില്‍ എത്തിയ ജോബിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യമാണ് പുറത്തായത്.ഡ്രൈവിങ് സീറ്റില്‍ ഇരുന്ന ജോബിയെ കൈകൊണ്ട് അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മര്‍ദനമേറ്റ ജോബി ചെറുപുഴ പൊലീസില്‍ പരാതി നല്‍കി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അരുണ്‍ പ്രോം ,ഡി വൈ എഫ് ഐ നേതാക്കളായ സോണി, രാജേഷ് മറ്റ് കണ്ടാല്‍ അറിയാവുന്നവരുടെ പേരിലാണ് പരാതി കൊടുത്തത്. കഴിഞ്ഞ ദിവസം കാര്‍ഷിക വികസന ബാങ്കിന്റെ ചെറുപുഴ ശാഖയില്‍ നടന്ന ഭൂമി ലേലത്തിനെതിരെയുള്ള ഉപരോധസമരത്തില്‍ ജോബി പങ്കെടുത്തിരുന്നു. അന്നു ബാങ്ക് ജീവനക്കാരനുമായി ഉന്തും തള്ളും ഉണ്ടായിരുന്നു.

https://youtu.be/EyvG_ofMq58

RELATED STORIES

Share it
Top