ചെറുകിട വ്യവസായ യൂനിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കഞ്ചിക്കോട്: സംസ്ഥാനത്തെ ചെറുകിട വ്യവസായ യൂനിറ്റുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. 2011 ലെഇന്‍സസ്ട്രീയല്‍ സര്‍വേ പ്രകാരം ഓരോ ജില്ലകളിലും 15000 ത്തോളം ചെറുതും വലുതുമായ വ്യവസായ യൂനിറ്റുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം ഇവയില്‍ 40 ശതമാനത്തോളം സാമ്പത്തിക പ്രതിസന്ധി കാരണം ഉല്‍പാദനക്കുറവു കാരണം അടച്ചുപൂട്ടലിലാണെന്നു പറയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായ കേന്ദ്രങ്ങള്‍ ഇല്ലാതായത് മലപ്പുറം, പാലക്കാട് ജില്ലകളിലാണ്. സമീപകാലത്താരംഭിച്ചതും ചെറുകിട ഉല്‍പന്നങ്ങള്‍ ലക്ഷ്യമിട്ടും തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളാണ് ജിഎസ്ടി വന്നതോടെ പ്രതിസന്ധിയിലായത്. നോട്ടുനിരോധനത്തില്‍ നിന്നും കരകയറും മുമ്പേ നടപ്പാക്കിയ ജിഎസ്ടിയും വന്‍കിട യൂനിറ്റുകളുമായുള്ള മല്‍സരവുമാണ് ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചാ ഭീഷണിക്കു കാരണമായത്. സംസ്ഥാനത്തെ വ്യവസായ യൂനിറ്റുകളെയെല്ലാം ക്ലസ്റ്റര്‍ ഘടനയിലാക്കി പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികളാവശ്യമാണെന്ന് വ്യവസായ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല.
പാലക്കാട് കഞ്ചിക്കോട് മേഖലയില്‍ കഴിഞ്ഞ വര്‍ഷം നിരവധി ചെറുതും വലുതുമായ വ്യവസായ യൂനിറ്റുകളാണ് നിര്‍ത്തലാക്കിയത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ചെറുകിട സംരംഭങ്ങളില്ലാതായത്.
ഭക്ഷ്യ ഉല്‍പന്നങ്ങള്‍, സ്റ്റേഷനറി, തുണിത്തരങ്ങള്‍ എന്നി മേഖലയിലെ യൂനിറ്റാണ് നിര്‍ത്താലാക്കേണ്ടി വന്നത്. ഇതോടെ, നിരവധി പേരുടെ ജോലിയും നഷ്ടമായി. ലക്ഷങ്ങള്‍ വായ്പയെടുത്ത് മുതല്‍മുടക്കിയവര്‍ കടക്കെണിയിലുമായി.
വ്യവസായ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടലുകളോ സഹായമോ ലഭിക്കാതിരുന്നതും ചെറുകിട വ്യവസായ യൂനിറ്റുകളെ പ്രതിസന്ധിയിലാക്കി.

RELATED STORIES

Share it
Top