ചെറുകിട വ്യവസായി അവാര്‍ഡ് എംഎല്‍എയുടെ മകന്തിരുവനന്തപുരം: 2014-15 വര്‍ഷത്തെ ചെറുകിട വ്യവസായികള്‍ക്കുള്ള അവാര്‍ഡ് വികെ സി മമ്മദ്‌കോയ എംഎല്‍എയുടെ മകനും വ്യവസായിയുമായ നൗഷാദിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, തീരുമാനത്തിനെതിരേ വ്യവസായ സംഘടനയായ കേരള സ്റ്റേറ്റ് എസ്എംഇഒ രംഗത്ത്. തീരുമാനം കേരളത്തിലെ വ്യവസായികളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ബി അഫ്‌സല്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.  140 അപേക്ഷകരില്‍നിന്ന് എംഎല്‍എയുടെ മകനെ മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നും ഫൈസല്‍ ആരോപിച്ചു. അടുത്തമാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് നല്‍കുന്നത്. തീരുമാനത്തില്‍ മാറ്റംവരുത്തി അര്‍ഹതപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്ന് എസ്എംഇഒ ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ ജയറാണി, സംസ്ഥാന സെക്രട്ടറി പി ജെ ജോര്‍ജ് കുട്ടി, ജില്ലാപ്രസിഡന്റ് മാഹിന്‍ അബൂബക്കര്‍ സംസാരിച്ചു.

RELATED STORIES

Share it
Top