ചെറിയ മൂല്യമുള്ള നോട്ടും നാണയവും ബാങ്ക് സ്വീകരിക്കണം

കൊച്ചി: എണ്ണിത്തിട്ടപ്പെടുത്താ ന്‍ പ്രയാസമുണ്ടെന്നു പറഞ്ഞു ചെറിയ മൂല്യമുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. കള്ളനോട്ടുകള്‍ അല്ലാത്ത കറന്‍സികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്കു നിയമപരമായ ബാധ്യതയുണ്ടെന്നും ഇടപാടുകാരന്‍ ബാങ്കിന് നല്‍കുന്ന സാധുവായ എല്ലാ കറന്‍സികളും പൈസയും സ്വീകരിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം നിലവിലുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. താന്‍ നല്‍കുന്ന ചെറിയ നോട്ടുകളും ചില്ലറകളും സ്വീകരിക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് ഉടമ എം സതീഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഇന്ത്യന്‍ ബാങ്കിന്റെ ഫോര്‍ട്ട് റോഡ് ബ്രാഞ്ചിലെ അക്കൗണ്ട് ഹോള്‍ഡറാണ് ഹരജിക്കാരന്‍. ഹരജിക്കാരന്‍ നല്‍കുന്ന പണം മുഴുവന്‍ സ്വീകരിക്കുകയും എണ്ണിത്തിട്ടപ്പെടുത്തി രശീതി നല്‍കുകയും വേണമെന്ന് കോടതി ഉത്തരവിട്ടു.

RELATED STORIES

Share it
Top