ചെറിയ പാര്‍ട്ടികള്‍ എന്‍സിപിയില്‍ ലയിക്കാന്‍ സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെറിയ പാര്‍ട്ടികള്‍ എന്‍സിപിയില്‍ ലയിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി എംഎല്‍എ. പല പാര്‍ട്ടികളും ലയനത്തിനു തയ്യാറായി വരുന്നുണ്ട്. ആരു വന്നാലും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും തോമസ് ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ധനവില വര്‍ധനയിലെ കേന്ദ്രനിലപാടിനെതിരേ നവംബര്‍ ഒന്നിന് രാജ്ഭവനിലേക്കും തുടര്‍ന്ന് പാര്‍ലമെന്റിലേക്കും മാര്‍ച്ച് നടത്തുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. താരിഖ് അന്‍വര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് എന്‍സിപി ദേശീയ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജി പിന്‍വലിക്കും. താരിഖുമായി സംസാരിച്ചതായും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top