ചെറായി ബീച്ചിലെ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കി

വൈപ്പിന്‍: ചെറായി ബീച്ചില്‍ പുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി കെട്ടിയുണ്ടാക്കിയ കൈയേങ്ങള്‍ പൊളിച്ചുനീക്കി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കൊച്ചി താലൂക്ക് തഹസില്‍ദാര്‍ കെ വി അംബ്രോസിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജെസിബി ഉപയോഗിച്ചാണ് ഷെഡുകള്‍ പൊളിച്ച് നീക്കിയത്. ഒരു പട്ടികജാതി സംഘടന ബീച്ചില്‍ നേരത്തെ തന്നെ അംബേദ്കറിന്റെ പ്രതിമ സ്ഥാപിച്ച് കുറച്ചു സ്ഥലം വളച്ചുകെട്ടി— ഇവിടെ ഷെഡ് സ്ഥാപിച്ചിരുന്നു. ഷെഡിനു പകരം സ്ഥിരം നിര്‍മിതി ആരംഭിച്ചപ്പോള്‍ അധികൃതര്‍ തടസ്സപ്പെടുത്തി. അങ്ങനെയെങ്കില്‍ ബീച്ചിലെ മറ്റു കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് മറ്റു കൈയേറ്റ നിര്‍മിതികളും ഒഴിപ്പിച്ചത്.ഡെപ്യൂട്ടി— തഹസില്‍ദാര്‍മാരായ സി എക്‌സ് ജെറോം, പി എ സെബാസ്റ്റ്യന്‍, അഗസ്റ്റിന്‍ സര്‍വേയര്‍ സുരേഷ്, വില്ലേജ് ഓഫിസര്‍മാരായ ലീന, ഷീന തുടങ്ങിയവര്‍ പൊലീസ് സന്നാഹത്തോടെ എത്തിയാണ് നടപടികള്‍ നടത്തിയത്.

RELATED STORIES

Share it
Top