ചെര്‍പ്പുളശ്ശേരി : സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടത്തിന് പോലിസിന്റെ ഒത്താശ- എസ് ഡിപിഐചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയില്‍ കാലങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാവിളയാട്ടത്തിന് പോലിസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎം പാര്‍ട്ടി ഓഫിസ് പോലെയാണ് ചെര്‍പ്പുളശ്ശേരി പോലിസ് സ്‌റ്റേഷന്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഗുണ്ടകള്‍് എസ്ഡിപിഐ പ്രവര്‍ത്തകരെ  ആക്രമിച്ചിരുന്നു. അക്രമത്തില്‍ തലക്കും കാലിനും പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ സംഭവത്തില്‍ ഏകപക്ഷീയമായ നടപടിയാണ് പോലിസ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍  ശക്തമായ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top