ചെര്‍പ്പുളശ്ശേരി- ഒറ്റപ്പാലം റോഡ് തകര്‍ച്ച; എസ്ഡിപിഐ റോഡ് ഉപരോധം നാളെ

ചെര്‍പ്പുളശ്ശേരി: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡ് റീ ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതില്‍ പൊതുമരാമത്ത് വകുപ്പും, എം എല്‍ എ യും തുടരുന്ന മൗനത്തിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എസ്ഡിപിഐ നാളെ റോഡ് ഉപരോധിക്കും. പല തവണ ഫണ്ട് നീക്കിവെച്ചതായി പ്രഖ്യാപിച്ച എംഎല്‍എയും, വകുപ്പും മഴക്കാലമെത്തി റോഡിന്റെ പല ഭാഗങ്ങളും പാടെ തകര്‍ന്ന് കുഴികള്‍ നിറഞ്ഞ് ഗതാഗതം ദുരിതമായിട്ടും മൗനം തുടരുകയാണ്.
ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡില്‍ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റോഡ് ഉപരോധം നടത്തുന്നത്.രാവിലെ 10നു നടക്കുന്ന ഉപരോധസമരം മണ്ഡലം പ്രസിഡന്റ് ഷരീഫ് തൃക്കടീരി ഉദ്്ഘാടനം ചെയ്യും.

RELATED STORIES

Share it
Top