ചെമ്പിരിക്ക ഖാസിയുടെ മരണം എന്‍ഐഎ അന്വേഷിക്കണം: പിഡിപി

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളേ അറസ്റ്റ് ചെയ്യാന്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ചുമതലയുള്ള സിബിഐ ഡിവൈഎസ്പി കെ ജി ഡാര്‍വിന് കൈമാറിയ സാഹചര്യത്തില്‍ ഇനിയും അന്വേഷണത്തില്‍ അനാസ്ഥ തുടര്‍ന്നാല്‍ കേസ് എന്‍ഐഎയെ ഏല്‍പിക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതല്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു. ഇത് പ്രതികള്‍ക്ക് അനായാസം രക്ഷപ്പെടാനുള്ള പഴുതൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. സമര രംഗത്ത് ഉറച്ചുനില്‍ക്കുന്ന പിഡിപി അടക്കമുള്ള സംഘടനകളെ അസ്ഥിരപ്പെടുത്താനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്.
ട്രസ്റ്റ് പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഖാസിയുടെ മരണമെന്നും കേ ാടികളുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചന നടത്തിയ യുവജന നേതാവിന്റെ പേര് സിബിഐ ഡിവൈഎസ്പിക്ക് ൈകമാറിയിട്ടുണ്ട്. ഇതില്‍ തുടര്‍ നടപടി എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും മേത്തര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ഹുസയ്‌നാര്‍ ബെണ്ടിച്ചാല്‍, ജാസി പൊസോട്ട്, റസാഖ് മുളിയടുക്ക സംബന്ധിച്ചു.


RELATED STORIES

Share it
Top