ചെമ്പരിക്ക ഖാസിയുടെ മരണം: 26ന് ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച്

കാസര്‍കോട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് കാസര്‍കോട്് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി, ഖാസിയുടെ മകന്‍ മുഹമ്മദ് ശാഫി, അബ്ദുല്‍ ഖാദര്‍ സഅദി, അബൂബക്കര്‍ ഉദുമ സംബന്ധിച്ചു.

RELATED STORIES

Share it
Top