ചെന്നൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും തമിഴ്‌നാട്ടില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.



ഹൈദരാബാദിനും ചെന്നൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫീസിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. ഹൈദരാബാദിനും ചെന്നൈക്കുമിടയില്‍ 20 സര്‍വീസുകളാണ് ഈ കമ്പനി നടത്തുന്നത്. സന്ദേശമെത്തിയ ഉടന്‍തന്നെ കമ്പനി ഇക്കാര്യം വിമാനത്താവള അധികൃതരെ അറിയിക്കുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയുമായിരുന്നു.

RELATED STORIES

Share it
Top