ചെന്നൈ പീഡനം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്:  ചെന്നൈയില്‍ 11 വയസുള്ള ബധിരയായ പെണ്‍കുട്ടിയെ 22 ഓളം പേര്‍ ചേര്‍ന്ന് മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷന്‍ ഓഫ് ദി ഡഫ്‌ന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ എസ്എം സ്ട്രീറ്റ് കോര്‍ണറില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ബധിരത പോലുള്ള വൈകല്യമുള്ളവരെ ചൂഷണം ചെയ്യുന്നതിനെതിരേ സമൂഹ മനസാക്ഷി ഉണര്‍ത്തുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. സംഗമം അസോസിയേഷന്‍ ദേശീയ നിര്‍വാഹക സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ വി എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ഡഫ് വുമന്‍സ് ഫോറം സംസ്ഥാന ഖജാഞ്ചി എ ഹസീന, ജില്ലാ സെക്രട്ടറി കവിത രാജന്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ വി ഷിബി, കെ റഫീഖ്, അബ്ദുല്‍ അലി, പ്രീത പ്രദീപ് സംസാരിച്ചു.

RELATED STORIES

Share it
Top