ചെന്നൈയില്‍ കാറപകടം ; മൂന്ന് മലയാളികള്‍ മരിച്ചുപാലക്കാട്: ചെന്നൈയില്‍ മഹാബലിപുരത്ത് ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് പട്ടഞ്ചേരി സ്വദേശികളായ ജയദേവന്‍, ഭാര്യ രമാദേവി, മകള്‍ ദിവ്യശ്രീ എന്നിവരാണ് മരിച്ചത്. കാറിലെ എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ്. ജയദേവന്‍ ഓഡിറ്ററായി ചെന്നൈയില്‍ ജോലി ചെയ്യുന്നു. അഞ്ചു മാസം മുമ്പാണ് ദിവ്യശ്രീയുടെ വിവാഹം കഴിഞ്ഞത്. കാര്‍ ഓടിച്ചിരുന്നത് ജയദേവനാണ്.

RELATED STORIES

Share it
Top