ചെന്നൈയിനെ ഡല്‍ഹി സമനിലയില്‍ വീഴ്ത്തി


ചെന്നൈ: ചെന്നൈയുടെ  തട്ടകത്തില്‍ നടന്ന ഐഎസ്എല്‍ മല്‍സരത്തില്‍ ചെന്നൈയിനെ ഡല്‍ഹി ഡൈനാമോസ്  2-2 സമനിലയില്‍ കുരുക്കി. തോല്‍വിയിലേക്ക് വഴിമാറുകയായിരുന്ന ഡല്‍ഹിക്ക് വേണ്ടി 90ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് സമനിലയാശ്വാസം സമ്മാനിച്ചത്. ചെന്നൈയിന് വേണ്ടി ജെജെലാല്‍ പെഖ്‌ലുവ ഇരട്ടഗോള്‍ (42,52) സ്വന്തമാക്കി.  24ാം മിനിറ്റില്‍ ഡേവിഡ് എന്‍ഗൈറ്റെയാണ് മുംബൈക്ക് വേണ്ടി അക്കൗണ്ട് തുറന്നത്.  സമനിലയോടെ ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ പൂനെയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഡല്‍ഹി അവസാന സ്ഥാനത്ത് നില്‍ക്കുകയാണ്.

RELATED STORIES

Share it
Top