ചെന്നൈക്ക് വില്ലനായി വീണ്ടും പരിക്ക്; സുരേഷ് റെയ്‌ന രണ്ട് മല്‍സരങ്ങള്‍ കളിക്കില്ല


ചെന്നൈ: ഐപിഎല്ലില്‍ പരിക്ക് ശാപം തീരാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്ക്കാണ് പരിക്ക് വില്ലനായിരിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തിനിടെ പരിക്കേറ്റ സുരേഷ് റെയ്‌ന അടുത്ത രണ്ട് മല്‍സരങ്ങളിലും ചെന്നൈയ്‌ക്കൊപ്പം കളിക്കില്ല. കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തിനിടെ കാല്‍ പേശിവേദയെത്തുടര്‍ന്ന് റെയ്‌ന വൈദ്യ സഹായം തേടിയിരുന്നു. 15ന് പഞ്ചാബിനെതിരേയും 20ന് രാജസ്ഥാന്‍ റോയല്‍സിനെതിരേയുമുള്ള മല്‍സരങ്ങളാണ് റെയ്‌നയ്ക്ക് നഷ്ടമാവുക.നേരത്തെ കേദാര്‍ ജാദവും പരിക്കിനെത്തുടര്‍ന്ന് ചെന്നൈ ടീമില്‍ നിന്ന് പുറത്തുപോയിരുന്നു. സൂപ്പര്‍ താരങ്ങളായ ഫഫ് ഡുപ്ലെസിസും മുരളി വിജയിയും പരിക്കിന്റെ പിടിയിലാണെന്നാണ് റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top