ചെന്നിത്തല മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള മലപ്പുറം ജില്ലയിലെ തവനൂര്‍ വൃദ്ധസദനത്തില്‍ നാലു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ കെ ശൈലജക്ക് കത്ത് നല്‍കി.
ഒരു മാസത്തിനകം എല്ലാ 108
ആംബുലന്‍സുകളും നിരത്തിലിറക്കും
തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ മന്ത്രി കെ കെ ശൈലജ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ സേവനം നടത്തുന്നത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനസജ്ജമായി നിരത്തിലുണ്ട്. ഒമ്പത് ആംബുലന്‍സുകള്‍ക്ക് സാരമായ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുള്ളതിനാല്‍ അവ വര്‍ക്‌ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം നടത്തി സുരക്ഷാ പരിശോധന കഴിഞ്ഞ് നിരത്തിലിറക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

RELATED STORIES

Share it
Top