ചെന്ത്രാപ്പിന്നിയില്‍ ഗുണ്ടാ വിളയാട്ടം; വ്യാപാരിക്ക് മര്‍ദനമേറ്റു

കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ ഗുണ്ടാ ആക്രമണത്തില്‍ വ്യാപാരിക്ക് മര്‍ദനമേറ്റു. ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡില്‍ തേവര്‍ സ്‌റ്റോഴ്‌സ് ഉടമ എടത്തിരുത്തി സ്വദേശി തേവര്‍ക്കാട്ടില്‍ ഭഗീരഥനാണ് മര്‍ദനമേറ്റത്.
ഇയാളെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തി ല്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് വ്യാപാര സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഭഗീരഥനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മര്‍ദിച്ചത്. മര്‍ദനത്തില്‍ ഭഗീരഥന്റെ കണ്ണിന് പരിക്കേറ്റു. കൈവശമുണ്ടായിരുന്ന 11,000 രൂപയും കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വര്‍ണ്ണമാലയും നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു.
നിരവധി കേസുകളില്‍ പ്രതിയായ സൂരജും, സുനില്‍ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ഭഗീരഥന്‍ പോലിസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. മതിലകം പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ചെന്ത്രാപ്പിന്നിയില്‍ പ്രകടനം നടത്തി.

RELATED STORIES

Share it
Top