ചെത്തല്ലൂര്‍ കൂരിമുക്ക് ചെറുമ്പാടം തടയണ കര്‍ഷകര്‍ക്ക് തീരാദുരിതമാവുന്നു

ചെത്തല്ലൂര്‍: ചെത്തല്ലൂര്‍ കൂരിമുക്ക് ചെറുമ്പാടം തടയണ  കര്‍ഷകര്‍ക്ക് തീരാദുരിതമാവുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് കൂരിമുക്ക് ചെറുമ്പാടം തോടിനു കുറുകെ നിര്‍മിച്ചതാണ് ചെക്ക് ഡാം. വര്‍ഷക്കാലമായതോടെ ഇതിന്റെ മുകള്‍ഭാഗത്തെ മുപ്പതേക്കറോളം വരുന്ന കൃഷി സ്ഥലം വെള്ളം മൂടിക്കെട്ടിയ നിലയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തന്നെ പ്രദേശത്തെ വാഴ, കപ്പ, ചേന തുടങ്ങിയ കൃഷികള്‍ നശിച്ച നിലയിലാണ്. ഡാം നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണമെന്നും കര്‍ഷകരോട് ചര്‍ച്ച ചെയ്യാതെയാണു പദ്ധതി നടപ്പിലാക്കിയതെന്നും കര്‍ഷകര്‍ പറയുന്നു. പില്ലറുകള്‍ക്കിടയില്‍ വെള്ളം ഒഴുകി പോവാന്‍ തക്ക വിടവില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
നിര്‍മാണ സമയത്ത് തന്നെ ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ അധികൃതര്‍ അവഗണിക്കുകയായിരുന്നു.

RELATED STORIES

Share it
Top